പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ വനപാലകർ നടത്തിയ പരിശോധനയിൽ 230 ലിറ്റർ കോട കണ്ടെത്തി. പത്തനാപുരം ഫോറസ്റ്റ് റെയ്ഞ്ചിൽ ഉൾപ്പെടുന്ന തെന്മല പഞ്ചായത്തിലെ ചാലിയക്കര, ഉപ്പുകുഴി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കോട ശേഖരം കണ്ടെത്തിയത്. അമ്പനാർ ഫോറസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഒാഫീസർ കെ. സനിലിന്റെ നേതൃത്വത്തിലുള്ള വനപാകലർ നടത്തിയ പരിശോധനയിലാണ് കന്നാസുകളിലും ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. ഇവർ പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രിവന്റീവ് ഓഫീസർ വൈ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കോട നശിപ്പിച്ചു. എക്സൈസ് ഉദ്യോഗസ്ഥരായ ഷാജി, അശ്വന്ത്, സാബു, വനപാലകരായ റെജി, ഓമനക്കുട്ടൻ, പ്രീയ മോഹൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.