കൊട്ടാരക്കര: കൊറോണയെ തുടർന്നുള്ള ലോക്ക് ഡൗണിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം പൂവറ്റൂർ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം വിതരണം ചെയ്തു. ധാന്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി ഉദയൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രശാന്ത്, വൈസ് പ്രസിഡന്റ് എൻ. ജനാർദ്ദനൻ, കെ. സുജാതൻ, സുഭാഷ്, സി. പുഷ്പാകരൻ, വിജേഷ്, കാശിനാഥൻ എന്നിവർ പങ്കെടുത്തു.