bus
അപകടത്തിൽപ്പെട്ട ബസ്

ചവറ: ദേശീയപാതയിൽ ചവറ കൊറ്റംകുളങ്ങര ജംഗ്ഷനിൽ ബസ് സ്കൂട്ടറിലിടിച്ച് ബാങ്ക് ജീവനക്കാരന് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. ഇന്ത്യൻ ബാങ്കിന്റെ ചവറ ശാഖയിലെ ജീവനക്കാരൻ കൊല്ലം ചന്ദനത്തോപ്പ് കുഴിയം തെക്ക് രാജേഷ് നിവാസിൽ രാജേഷ് കുമാറിനാണ് പരിക്കേറ്റത്. വിദേശികളുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേന്ദ്ര ടൂറിസം വകുപ്പിന്റെ ബസാണ് രാജേഷ് കുമാറിന്റെ സ്കൂട്ടറിലിടിച്ചത്. അപകടത്തിൽ പരിക്കേറ്റ രാജേഷിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ്, സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു കൃഷ്ണ കുമാർ എന്നിവർ ചേർന്ന് അഗ്നിശമനസേനയുടെ വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചവറയിൽ നിന്ന് പൊലീസ് ആംബുലൻസ് എത്തി പിന്നീട് രാജേഷ് കുമാറിനെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.