pho
പുനലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ ചെക്ക് മന്ത്രി കെ. രാജുവിന് കൈമാറുന്നു

പുനലൂർ: കൊറോണ വൈറസ് വ്യാപനം തടയാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനലൂർ സർവീസ് സഹകരണ ബാങ്ക് 2.5 ലക്ഷം രൂപ സംഭാവനയായി നൽകി. ബാങ്കിൻെറ 2018-19ലെ ലാഭ വിഹിതത്തിൽ നിന്നാണ് സംഭാവന നൽകിയത്. ബാങ്ക് പ്രസിഡന്റ് എ.ആർ. മുഹമ്മദ് അജ്മൽ മന്ത്രി കെ. രാജുവിന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറി. വൈസ് പ്രസിഡന്റ് ജെ. ഡേവിഡ്, ബാങ്ക് സെക്രട്ടറി എ.ആർ. നൗഷാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.