alia

ഇന്ത്യ ലോക്ക് ഡൗണിൽ തുടരുന്നതിനിടയിൽ, എല്ലാവരും പരസ്പരം സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ ഒതുങ്ങിയിരിക്കുകയാണ്. ഈ അവസരത്തിൽ ആലിയ ഭട്ടിനെയും രൺബീർ കപൂറിനെയും ഒരുമിച്ച്‌ കണ്ടെത്തിയെന്ന കാര്യമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇൻസ്റ്റാഗ്രാമിൽ ഒരു ആരാധക പേജ് പോസ്റ്റ് ചെയ്ത ക്ലിപ്പിൽ ജിം വസ്ത്രം ധരിച്ച ആലിയയും രൺബീറും ഒരുമിച്ച്‌ നടക്കുന്നതായി കാണിക്കുന്നു.

രൺബീർ ബ്ലാക്ക് ഡ്രസിലും, നിയോൺ ഗ്രീൻ ഷൂസിലും ആണ്, ആലിയ ഗ്രേ ടാങ്ക് ടോപ്പും ഗ്രേ പാന്റും, ഗ്രേ ഷൂസും ധരിച്ചിരിക്കുന്നത് കാണാം. രൺബീറിന്റെ വളർത്തുമൃഗവും അവരോടൊപ്പം നടക്കുന്നത് വീഡിയോയിൽ കാണാം. സർക്കാർ ഉത്തരവിനെ തുടർന്ന് എല്ലാ ജിമ്മുകളും അടച്ചുപൂട്ടിയപ്പോൾ മിക്ക താരങ്ങളും വീടുകളിൽ തന്നെയാണ് വർക്ക് ഔട്ടുകൾ ചെയ്യുന്നത്. നേരത്തെ ആലിയ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, അത് രൺബീർ വീട്ടിൽ നിന്ന് പകർത്തിയാതായിരുന്നു.

View this post on Instagram

#Aliabhatt #RanbirKapoor

A post shared by Entertainment Fan Page (@facc2911) on