sumalatha

കൊറോണ വൈറസിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. എംപി ഫണ്ടിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുമലതയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവും നടിയുമായ ഖുശ്‍ബു രംഗത്ത് എത്തി. "നിങ്ങൾക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്" എന്നാണ് ഖുശ്‍ബു പറഞ്ഞത്.

ഖുശ്‍ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് എത്തി. "എംപി ഫണ്ടിൽ നിന്നുള്ള പണമാണ്.ഒരു തരത്തിലുള്ള നിർബന്ധത്തിന്റെയും രാഷ്‍ട്രീയത്തിന്റെയും പുറത്തല്ല പണം നൽകിയത്. സമൂഹജീവി എന്ന നിലയിൽ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക"യെന്നും സുമലത പറഞ്ഞു...