ഇൻസ്റ്റഗ്രാമിൽ അരിനെല്ലിക്കയുടെ ചിത്രം പോസ്റ്റ് ചെയ്ത് ദുൽഖർ സൽമാൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നെല്ലിക്കയും ചാമ്പയ്ക്കയും കഴിക്കാത്ത കുട്ടിക്കാലം ആർക്കുമുണ്ടാവില്ല. എല്ലാവരുമൊത്ത് പച്ചമാങ്ങ പറിച്ചതൊക്കെ മറക്കാൻ പറ്റില്ല. ഞാൻ താമസിക്കുന്ന എല്ലാ വീട്ടിലും ഒരു നെല്ലിക മരം ഉണ്ടാവാറുണ്ടെന്ന് ദുൽഖർപറയുന്നു. വളരെ യാദൃച്ഛികമാണത്. എന്റെ കുട്ടിക്കാലം പ്രത്യേകിച്ച് അമ്മ വീട്ടിലെ ഓർമ്മകളിൽ കൂടുതലും ഈ നെല്ലിക്കയും ചാമ്പക്കയ്ക്കും നിറഞ്ഞ മരങ്ങളാണ്.
കൂടാതെ ഇരുമ്പൻ പുളി, ചെറി അങ്ങനെയെല്ലാം അവിടെയുണ്ടായിരുന്നു. പച്ചമാങ്ങ പറിക്കാൻ മരത്തിൽ വലിഞ്ഞുകേറിയതും കറുവ പട്ടയുടെ ഇലകൾ ചവച്ചു നടന്നതുമെല്ലാം എത്ര നല്ല ഓർമ്മകളാണ്. ഇന്നത്തെ കുട്ടികളും ഈ അനുഭവങ്ങളിലൂടെയും കടന്നുപോകണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് എന്നും നമ്മളുടെ കൂടെയുണ്ടാകും. ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൊറോണ കാലത്ത് എല്ലാവരെയും പോലെ ദുൽഖറും വീട്ടിലാണ്. വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. കൊറോണ ബോധവത്കരണവുമായി എപ്പോഴും സജീവമാണ് ദുൽഖർ.