thriveni
മൊബൈൽ ത്രിവേണി

കൊല്ലം: അവശ്യ നിത്യോപയോഗ സാധനങ്ങളുമായി കൺസ്യൂമർഫെഡിന്റെ മൊബൈൽ ത്രിവേണി നാട്ടിടങ്ങളിലേക്ക് യാത്ര തുടങ്ങി. കൊറോണ കാലത്തെ ലോക്ക് ഡൗൺ മറയാക്കി വിപണിയിൽ നടക്കുന്ന പകൽ കൊള്ളയെ പ്രതിരോധിക്കാനാണ് പതിവ് വഴികൾക്ക് പുറത്തേക്കും മൊബൈൽ ത്രിവേണികൾ സഞ്ചരിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും മൊബൈൽ ത്രിവേണി ചുമതലക്കാരുടെ ഫോൺ നമ്പരുകളും സഞ്ചാരവഴികളും ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ടാൽ ഉപഭോക്താവ് നിൽക്കുന്ന ഭാഗത്തേക്ക്‌ വാഹനം എത്തും. ഉപഭോക്താവിന് ആവശ്യമുള്ള അത്രയും സാധനങ്ങൾ വാഹനത്തിൽ നിന്ന് വാങ്ങാനാകും.

ലഭ്യമാക്കുന്ന സാധനങ്ങളുടെ വില നിലവാരം

1. ജയ അരി: 34

2. കുത്തരി: 31.50

3. പച്ചരി: 25.50

4. പഞ്ചസാര: 37.20

5. ചെറു പയർ: 101.50

6. വൻ കടല: 63.50

7. ഉഴുന്ന്: 94.50

8. വൻ പയർ: 73

9. തുവര പരിപ്പ് : 96

10. മുളക്: 152.50

11. മല്ലി: 75.50

12. വെളിച്ചെണ്ണ: 188

''

ഓരോ മേഖലയിലും എല്ലാ ആഴ്ചയും മൊബൈൽ ത്രിവേണിയെത്തും. ഉപഭോക്താവിന് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

എസ്. ഷിബു

റീജിയണൽ മാനേജർ,

കൺസ്യൂമർഫെഡ്