anthipacha
മത്സ്യഫെഡിന്റെ അന്തിപച്ച മൊബൈൽ വാഹനം കുണ്ടറയിൽ മത്സ്യകച്ചവടം നടത്തുന്നു

 വിൽപ്പന ടോക്കൽ നൽകി

കൊല്ലം: ജില്ലയിലെ ഒട്ടുമിക്ക ചന്തകളിലും മീനിന്റെ മണമടിച്ചിട്ട് ദിവസങ്ങളായി. എന്നാൽ പെടക്കണ മീനുമായി പതിവ് പോലെ എത്തുകയാണ് മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യവില്പനശാലയായ അന്തിപ്പച്ച.

ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് നീണ്ടകര, വാടി എന്നീ ഹാർബറുകൾ കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളി സംഘങ്ങൾ വഴിയാണ് അന്തിപ്പച്ചയിലേക്ക് മത്സ്യം വാങ്ങിയിരുന്നത്. ഇപ്പോൾ വിഴിഞ്ഞം, മുനമ്പം തുടങ്ങിയ ഹാർബറുകളിൽ നിന്നാണ് പ്രധാനമായും മത്സ്യം എത്തിക്കുന്നത്. നിയന്ത്രണം വരുന്നതിന് മുമ്പേ നീണ്ടകരയിൽ നിന്നേ പുറപ്പെട്ട സ്റ്റോർ വള്ളങ്ങൾ എത്തിക്കുന്നതും രാത്രിയിൽ വാടിയിൽ നിന്ന് പോകുന്ന പരമ്പരാഗത തൊഴിലാളികൾ കൊണ്ടുവരുന്നതുമായ മത്സ്യമാണ് ഇപ്പോൾ അന്തിപ്പച്ച വഴി വിൽക്കുന്നത്.

ലോക്ക് ഡോണിന് മുമ്പേ മൂന്ന് മൊബൈൽ വാഹനങ്ങളിലും ശരാശരി 80,000 രൂപയുടെ കച്ചവടം നടക്കുമായിരുന്നു. ഇപ്പോൾ ശരാശരി 25,000 രൂപയുടെ കച്ചവടമേയുള്ളു. നേരത്തെ വൈകിട്ട് മൂന്നിന് തുടങ്ങി ഏഴര വരെയൊക്കെ കച്ചവടം നീളുമായിരുന്നു. ഇപ്പോൾ മീൻകുറവും ഉള്ളത് പച്ചയുമായതിനാൽ അഞ്ച് മണിക്ക് മുമ്പേ വാഹനം കാലിയാകും. നേരത്തെ അന്തിപ്പച്ച എത്തുമ്പോൾ തന്നെ തിക്കും തിരക്കുമാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടോക്കൺ അടിസ്ഥാനത്തിലാണ് കച്ചവടം.