thodiyoor-photo
തൊടിയൂർ അരമത്ത്മഠം ജംഗ്ഷനിൽ ആരംഭിച്ച കൈകഴുകൽ കേന്ദ്രത്തിന്റെയും മാസ്ക്ക് വിതരണത്തിന്റെയും ഉദ്ഘാടനം വൈസ് മെൻ ക്ലബ് ഓഫ് മിഡ് സിറ്റി പ്രസിഡന്റ് തൊടിയൂർ വിജയൻ നിർവഹിക്കുന്നു

തൊടിയൂർ: വൈസ്‌മെൻ ക്ലബ് ഒഫ് മിഡ് സിറ്റി കരുനാഗപ്പള്ളിയുടെ ആഭിമുഖ്യത്തിൽ തൊടിയൂർ അരമത്ത്മഠം ജംഗ്ഷനിൽ കൈ കഴുകൽ കേന്ദ്രം തുറക്കുകയും മാസ്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.സി. വിജയകുമാർ, ജെ. അനിരാജ്, എം.എസ്. സത്യൻ, എം.പി. സുരേഷ് കുമാർ, തഴവ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.അമ്പിളിക്കുട്ടൻ, സ്നേഹ സത്യൻ എന്നിവർ പങ്കെടുത്തു.