ശാസ്താംകോട്ട: കടപുഴ തെങ്ങുവിളയിൽ രാജേന്ദ്രൻ (റിട്ട. സെക്രട്ടറി, ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് - 68) നിര്യാതനായി. ദീർഘകാലം സി.പി.എം ശാസ്താംകോട്ട ലോക്കൽ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ വില്ലേജ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മിച്ചഭൂമി സമരം ഉൾപ്പെടെ നിരവധി തൊഴിൽ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ലക്ഷ്മി. മക്കൾ: രാജേഷ്, ലിജ, ലിബ. മരുമക്കൾ: പ്രീത, സുരേഷ് കുമാർ, സന്തോഷ് കുമാർ.