വടക്കാഞ്ചേരി: വയോജനങ്ങൾക്ക് മനം നിറയെ ഉല്ലസിക്കാൻ മുള്ളൂർക്കര പഞ്ചായത്തിൽ ജില്ലയിലെ ആദ്യ വയോജന പാർക്ക് ഒരുങ്ങുന്നു. മുള്ളൂർക്കര പഞ്ചായത്ത് ഓഫീസിനോട് ചേർന്നു കിടക്കുന്ന അമ്പത് സെന്റ് ഭൂമിയിലാണ് മനോഹരമായ വയോജന പാർക്കും പകൽ വീടും ഒരുങ്ങുന്നത്. മുള്ളൂർക്കര പഞ്ചായത്തും, ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വയോജനങ്ങൾക്കും കുട്ടികൾക്കും പാർക്കിൽ ഉല്ലസിക്കാം. വായിക്കാൻ പുസ്തകങ്ങൾ, ഭക്ഷണം എന്നിവ പാർക്കിൽ ലഭിക്കും. അരുവികൾ, വെള്ളച്ചാട്ടം, പൂന്തോട്ടം, ഇരിപ്പിടങ്ങൾ, എന്നിവയും, സർക്കാർ നടപ്പാക്കുന്ന 20 രൂപയുടെ ഊണും പാർക്കിൽ ലഭ്യമാകും. സോളാർ സംവിധാനത്തോടെ വൈദ്യുതിയും, ജലവിതരണവും നടപ്പിലാക്കുന്ന വിധമാണ് പാർക്കിന്റെ നിർമ്മാണം.

25 ലക്ഷം രൂപ ചെലവിലാ ണ് വയോജന പാർക്ക് നിർമ്മിക്കുന്നത്. പകൽ വീട്ടിലെ അന്തേവാസികൾക്ക് ഭക്ഷണം സൗജന്യമായി നൽകും. ഇതിനായുള്ള ഫണ്ട് പഞ്ചായത്ത് വഹിക്കും. സായാഹ്നങ്ങളിൽ കുട്ടികൾക്കും, വയോജനങ്ങൾക്കും പാർക്കിൽ ചെലവഴിക്കും. സെക്യൂരിറ്റി ജീവനക്കാർ കാവലുണ്ടാകും. പാർക്കിനടുത്ത് ഒരു കുളവും മനോഹരമായി സംരക്ഷിക്കുന്നുണ്ട്‌

വിദഗ്ദ്ധരായ കലാകാരന്മാരാണ് മുള്ളൂർക്കരയിൽ വയോജനങ്ങൾക്കും കുട്ടികൾക്കുമായി പാർക്ക് ഒരുക്കുന്നത്. ഈ മാസം നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

- എം.എച്ച്. അബ്ദുൾ സലാം, മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ്

പാർക്ക് നിർമ്മാണം

50 സെന്റ് സ്ഥലത്ത്

പാർക്കിന് ചെലവ്

25 ലക്ഷം രൂപ

പാർക്കിലെ കാന്റീനിൽ

20 രൂപയുടെ ഊണ്

പാർക്കിലുള്ളത്

ഭക്ഷണം

പുസ്തകങ്ങൾ

അരുവികൾ

വെള്ളച്ചാട്ടം

പൂന്തോട്ടം

കുളം

ഇരിപ്പിടങ്ങൾ