പാവറട്ടി: നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിൽ 38 വീടുകൾ പൂർത്തീകരിച്ചു. രണ്ട് വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. 38 വീടുകൾക്കും 4 ലക്ഷം രൂപ വീതം വിതരണം ചെയ്തിട്ടുണ്ട്. ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപന സമ്മേളനം വൈസ് പ്രസിഡന്റ് ടി.ഡി. സുനിൽ ഉദ്ഘാടനം ചെയ്തു. ടി.എസ്. വേലായുധൻ അദ്ധ്യക്ഷനായി.