മുത്രത്തിക്കര: കല്ലിക്കടവിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവം വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ശുദ്ധി ക്രിയകൾ നടക്കും. തുടർന്ന് ദീപാരാധന, 7.30ന് സർപ്പക്കളം, പ്രസാദഊട്ട് എന്നിവ നടക്കം. വെള്ളിയാഴ്ച രാവിലെ 4.30ന് നടതുറപ്പ്, നിർമ്മല്യ ദർശനം, ഗണപതിഹവനം, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12 മുതൽ പ്രസാദ ഊട്ട്, 2.45ന് കാഴ്ചശീവേലി, 6.30ന് ദീപാരാധന, 7.30ന് പറ നിറക്കൽ, എട്ടിന് നൃത്തന്യത്യങ്ങൾ, 9.30ന് നാടൻകല അവതരണം,12ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.