ചാലക്കുടി: സംസ്ഥാന വനിതാ വികസന കോർപറേഷൻ ഒരുക്കുന്ന വനിതാ സ്വയം സംരംഭക വായ്പാ മേളയുടെ ജില്ലാതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. ഷീജു അദ്ധ്യക്ഷയായി. കോർപറേഷൻ എം.ഡി: വി.സി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. വായ്പാ വിതരണം ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ.ആർ. സുമേഷ്, സി.ജി. സിനി, കോർപറേഷൻ ഡയറക്ടർ കമല സദാനന്ദൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഡി. തോമസ്, കെ.എ. ഗ്രേസി, ലീല സുബ്രഹ്മണ്യൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഷീന ദിനേശൻ, കോർപറേഷൻ എറണാകുളം മേഖലാ മാനേജർ എം.ആർ. രംഗൻ തുടങ്ങിയവർ പ്രസംഗിച്ചു.