കോടാലി: ചുറ്റുമുള്ളവരുടെ വേദനയും കഷ്ടപ്പാടും കണ്ടറിഞ്ഞ് ദുരീകരിക്കുക എന്നതാണ് മനുഷ്യധർമ്മമെന്ന് കെ.പി. ശശികല. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരേണമെന്ന' ഗുരുവചനം നമുക്ക് പ്രചോദനമാകണമെന്ന് അവർ ഓർമ്മിപ്പിച്ചു. ചെമ്പുചിറ ഗ്രാമസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഉപ്പുഴി സ്വദേശി കൂടപ്പുഴ വീട്ടിൽ പ്രകാശനും കുടുംബത്തിനുമായി 7 ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു കെ.പി. ശശികല. രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് സംഘചാലക് നേപാ മുരളി അദ്ധ്യക്ഷനായി. ജില്ലാ സേവാപ്രമുഖ് കെ.ആർ. ദേവദാസ് മുഖ്യ പ്രഭാഷണം നടത്തി. പി.ഡി. ശ്യാം നാഥ്, അനീഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.