കോണത്തുകുന്ന്: വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വള്ളിവട്ടം ചീപ്പുച്ചിറയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാംസ്കാരികോത്സവം നടന്നു. ചീപ്പുച്ചിറയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുഴയും പൂനിലാവും എന്ന പേരിൽ സംസ്കാരികോത്സവം നടത്തുന്നത്. പുഴയോരത്തെ കാൻവാസ്‌ എന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ നിർവഹിച്ചു. 10.30ന് മുസിരിസ് പൈതൃക പദ്ധതിയെക്കുറിച്ചുള്ള സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഡോ. മിഥുൻ സി.ശേഖർ വിഷയാവതരണം നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. സാംസ്കാരിക ഘോഷയാത്ര കരൂപ്പടന്ന പുതിയ റോഡ്‌ സെന്ററിൽ നിന്നും വള്ളിവട്ടം ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച് ചീപ്പുച്ചിറയിൽ സംഗമിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം വി.ആർ. സുനിൽ കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ,​ നാടകം, നാടൻ പാട്ടുകൾ എന്നിവ നടന്നു.