തൃശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭ മെൻസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. സഭാ മേലദ്ധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 50 ദമ്പതിമാരെ ആദരിച്ചു.
വിശിഷ്ട സേവനത്തിനുള്ള മെൻ ഒഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം കെ. ആർ. ഇനാശു കശ്ശീശ, ജോസ് പോൾ ചിരിയങ്കണ്ടത്ത് എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പിന്റെ ജീവനി പദ്ധതിയും സെമിനാരിയിൽ മെൻസ് അസോസിയേഷൻ നടത്തുന്ന പോളി ഹൗസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡോ. മാർ യോഹന്നാൻ എപ്പിസ്‌കോപ്പ, മാർ ഔഗിൻ എപ്പിസ്‌കോപ്പ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സഭയുടെ കേന്ദ്ര ട്രസ്റ്റീസ് ചെയർമാൻ സി.എൽ ടെന്നി, ദേശീയ വിമൺസ് യൂത്ത് ജനറൽ സെക്രട്ടറി ഷിനു പവൽ, ദേശീയ യൂത്ത്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സോജൻ പി. ജോൺ, ജനറൽ സെക്രട്ടറി ആന്റോ ഡി. ഒല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.