കയ്പമംഗലം: രാജ്യത്ത് ഉന്മൂലന പ്രത്യയശാസ്ത്രമാണ് ആർ.എസ്.എസ് നടപ്പാക്കുന്നതെന്ന് സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. കയ്പമംഗലം ഭരണഘടന സംരക്ഷണ സമിതി കൊപ്രക്കളം സെന്ററിൽ ആരംഭിച്ച ഷഹീൻബാഗ് സ്‌ക്വയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ അഫ്‌സൽ അദ്ധ്യക്ഷത വഹിച്ചു. പി.എം. ഉസ്മാൻ, പുത്തൻകുളം സെയ്തുഹാജി, ഉമറുൽ ഫാറൂക്ക്, പി.എ. അബ്ദുൽ ജലീൽ, സോണിയ ഗിരി, ഖദീജ റഹ്മാൻ, ശരീഫ സൈദ്, മണി ഉല്ലാസ്, ഉമ്മുക്കുൽസു ടീച്ചർ, ബീന സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.