rathri-nadatham
സധൈര്യം മുന്നോട്ട് പൊതുയിടം എന്റേത് എന്ന പരിപാടിയുടെ ഭാഗമായി നാട്ടികയിൽ സംഘടിപ്പിച്ച വനിതകളുടെ രാത്രി നടത്തം

തൃപ്രയാർ: വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ സധൈര്യം മുന്നോട്ട് പൊതുയിടം എന്റേത് എന്ന പരിപാടിയുടെ ഭാഗമായി നാട്ടിക പഞ്ചായത്തിലെ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് നടന്നെത്തിയ വനിതകൾ തൃപ്രയാർ ബസ് സ്റ്റാൻഡിൽ ഒത്തുകൂടി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയർപേഴ്‌സൺ ബിന്ദു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രമീള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഐ.സി.ഡി.എസ് സൂപ്രവൈസർ ഭാഗ്യം കെ.എ, പഞ്ചായത്ത് മെമ്പർമാരായ പ്രവിത അനൂപ്, ലളിത മോഹൻദാസ്, ബ്ലോക്ക് മെമ്പർ രജനി ബാബു, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സാമൂഹികപ്രവർത്തകർ എന്നിവർ പങ്കെടുത്തു. നാടൻ പാട്ടുകളും കലാപരിപാടികളും അരങ്ങേറി.