കയ്പമംഗലം: കയ്പമംഗലം കുടിലിങ്ങൽ ശ്രീ ഭദ്രകാളി വിഷ്ണുമായ ക്ഷേത്ര നവീകരണ കലശവും മഹോത്സവും 3 മുതൽ 6 വരെയുള്ള തിയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. 3ന് വൈകീട്ട് 4ന് സർപ്പബലി, 6ന് പുലർച്ചെ 4.25 മുതൽ 4.45 വരെ അഷ്ടബന്ധന്യാസം, ജീവകലശാഭിഷേകം, പരിവാര ദേവതാ കലശാഭിഷേകങ്ങൾ, തുടർന്ന് പ്രാഭാത ശീവേലി. വൈകീട്ട് 4.30ന് ദേവമംഗലം ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങൾ, താലം എന്നിവയോടെ എഴുന്നള്ളിപ്പ്, കാഴച്ശീവേലി, വൈകീട്ട് 6.30ന് ദീപാരാധന, നാദസ്വരകച്ചേരി, രാത്രി 12ന് ഗുരുതി പൂജ, തർപ്പണം, എഴുന്നള്ളിപ്പ്, മംഗളപൂജ എന്നിവ നടക്കും.