cash

തൃശൂർ: റാഹിൽ കഴിഞ്ഞ ഒക്ടോബറിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അഞ്ച് ജുവലറികളിൽ നിന്ന് തട്ടിയെടുത്തത് 25 പവന്റെ സ്വർണ നാണയങ്ങൾ. 2018ൽ തട്ടിപ്പു കേസുകളിൽ ഉൾപ്പെട്ടാണ് ജയിലിലായത്.

നാണയങ്ങളും വജ്ര മോതിരങ്ങളും ഐ ഫോണുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വിറ്റത്. ഇങ്ങനെ കിട്ടയ രൂപ കൊണ്ട് അടിച്ചുപൊളിച്ചു. മുംബയ് താജ് റസിഡൻസി, ബംഗളൂരു മാരിയറ്റ് ഹോട്ടൽ എന്നിവിടങ്ങളിൽ താമസിച്ചു. റാഹിലിനെ പിടികൂടുമ്പോൾ ആകെ മുപ്പതു രൂപയാണ് കൈവശം ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും മുംബയ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാനത്തിൽ സഞ്ചരിച്ചു. ടാക്‌സിയിലാണ് കേരളത്തിൽ യാത്ര ചെയ്തിരുന്നത്.

ബ്രാൻഡഡ് ഡ്രസുകളും, ഷൂകളും മാത്രമാണ് ഉപയോഗിച്ചിരുന്നത്. മുന്തിയ ഇനം പെർഫ്യൂമുകളും മറ്റും പ്രതി താമസിച്ചിരുന്ന മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

മലപ്പുറം വാഴക്കോട്, മരട്, തിരുവനന്തപുരം മ്യൂസിയം സ്റ്രേഷനുകളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിറ്റഴിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടു പോകും.