കൊടകര: ചെമ്പുചിറ ശ്രീമഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവം നാളെ ആഘോഷിക്കും. പ്രഭാത ചടങ്ങുകൾക്ക് ശേഷം രാവിലെ ഒമ്പതിന് പൂരം എഴുന്നള്ളിപ്പ്, 11ന് കാവടി കൂടിയാട്ടം, വൈകീട്ട് നാലിന് കാഴ്ചശീവേലി, അഞ്ചിന് കുടമാറ്റം, ഏഴിന് ആകാശ വിസ്മയം, ദീപാരാധന, രാത്രി 11ന് ഭസ്മക്കാവടി, അഞ്ചിന് പുലർച്ചെ മൂന്നിന് ദേശപ്പൂരങ്ങളുടെ കൂട്ടിഎഴുന്നള്ളിപ്പ്, വൈകീട്ട് 6.30ന് പള്ളിവേട്ട, ആറിന് രാവിലെ എട്ടിന് ആറാട്ട് എന്നിവയാണ് പ്രധാന ചടങ്ങുകൾ. 13 സെറ്റുകൾ ഉത്സവത്തിൽ പങ്കെടുക്കും. ദേശപ്പൂരത്തിന് 18 ആനകൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ശ്രീധരൻ കളരിക്കൽ, ചന്ദ്രൻ മുണ്ടക്കൽ, അനിത്ത് പാറമേക്കാടൻ എന്നവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.