പുതുക്കാട്: രാപ്പാൾ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ ആരംഭിച്ചു. ഗണിതാദ്ധ്യാപകനും കഥകളി ഡെമോൺസ്‌ടേറ്ററുമായ എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് ടി. കുഞ്ഞുണ്ണി മേനോൻ അദ്ധ്യക്ഷനായിരുന്നു. നാടകവേദിയിൽ അറുപത് വർഷങ്ങൾ പിന്നിട്ട പ്രശസ്ത അമേച്വർ നാടകനടനും സംവിധായകനുമായ ടി. വിജയൻ, ക്ഷേത്ര സംരക്ഷണ പ്രവർത്തനങ്ങളിലെ മികവിന് ടി. കുഞ്ഞുണ്ണി മേനോൻ, പാട്ടത്തിൽ ചന്ദ്രമോഹനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമിതി സെക്രട്ടറി ആർ.വി. ശേഖർ, ടി. വിജയൻ, കെ.കെ. പ്രകാശൻ, പറപ്പൂക്കര നെല്ലായി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വി. കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി, പന്തൽ വൈദികൻ പരമേശ്വരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.