ചാലക്കുടി: പതിമൂന്നാം പഞ്ചവത്സര പദ്ധതി 2020- 21 വാർഷിക പദ്ധതിയിയുടെ ഭാഗമായി വികസന സെമിനാറിലെ തയ്യാറാക്കിയ അന്തിമ പദ്ധതിരേഖ നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ചു. ഇതിനായി തിങ്കളാഴ്ച ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. വാർഡുകളിൽ നടത്തേണ്ട പ്രവൃത്തികൾ തനത് ഫണ്ട് ഉപയോഗിച്ച് നടത്താൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു.

ഇതേച്ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും നടന്നു. തനത് ഫണ്ട് ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ നടത്തിയാൽ മറ്റ് പല പ്രവൃത്തികളുടെയും പൂർത്തീകരണത്തിനാവശ്യമായ ഫണ്ട് തികയില്ലെന്നും അതിനാൽ പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ അറിയിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷനായി.