ചാലക്കുടി: സെൻട്രൽ റോട്ടറിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ചാലക്കുടിയിൽ ഡയാലിസിസ്സ് യൂണിറ്റ് സ്ഥാപിക്കും. ക്ലബ് പ്രസിഡന്റ് അനൂപ് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ പത്താം വാർഷികാഘോഷ ചടങ്ങിലായിരുന്നു തീരുമാനം. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യം ഇടുന്നത്. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്ട് ശ്രീജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഡയറക്ടർ ടി.ആർ. വിജയകുമാർ മുഖ്യാതിഥിയായിരുന്നു. ഈ വർഷത്തെ റോട്ടറി വൊക്കേഷണൽ എക്‌സലെൻസ് അവാർഡ് ശിശുരോഗ വിദ്ഗദൻ ഡോ.ന്യൂട്ടൻ ലൂയിസിനും റോട്ടറി വൊക്കേഷണൽ എക്‌സലെൻസ് റെക്കഗ്‌നിഷൻ ചാലക്കുടി കോട്ടാറ്റ് പ്രദേശത്ത് സ്ഥാപിതമായ ഐടി കമ്പനിയായ ജോബിൻ ആൻഡ് ജിസ്മി ഐടി സർവീസസ്സ് സ്ഥാപകരായ ജോബിൻ ജോസിനും ജിസ്മി ജോബിനും നൽകി. ചാലക്കുടിയിലെ മുൻകാല റോട്ടറി അംഗങ്ങളെ ആദരിച്ചു. ഹാപ്പി ചാലക്കുടി ചെയർമാൻ സി.ബി. അരുൺ, ബിബിൻ മാണിക്യത്താൻ ജോസ് മഞ്ഞളി, ജോബി എം.ജെ, രഞ്ചു പ്രേമൻ, സിസ്റ്റർ ഐറിൻ, ഡോ. ജെറി മാഞ്ഞൂരാൻ, ഡോ.ദിവ്യ ജെറി എന്നിവർ സംസാരിച്ചു.