വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അഖിലേന്ത്യ പൂരം പ്രദർശനത്തിൽ വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷൻ നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് പൂരം പ്രദർശന കമ്മിറ്റി പ്രശസ്തി പത്രം നൽകി.മ ന്ത്രി എ.സി. മൊയ്തീൻ പ്രശസ്തി പത്രം സമ്മാനിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജിത്കുമാർ മല്ലയ്യ പ്രശസ്തി പത്രം ഏറ്റുവാങ്ങി. നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, പി.എൻ. ഗോകുലൻ എന്നിവർ പങ്കെടുത്തു.