പാവറട്ടി: മുല്ലശ്ശേരി കെ.എൽ.ഡി.സി കനാലിലെ പെരുവല്ലൂർ പരപ്പുഴ സ്ലൂയിസിന് മുഴുവൻ ഷട്ടറുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ച് ജവിഭവ വകുപ്പാണ് രണ്ട് ഷട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഡാമുകളിൽ നിന്ന് തുറന്നു തുറന്നു വിടുന്ന വെള്ളം ഇനി പരപ്പുഴ ചാലിൽ സംഭരിക്കാനാകും.
12 വർഷം മുമ്പാണ് 50 ലക്ഷം രൂപ ചെലവിട്ട് അഞ്ച് സ്പാനുകളോടു കൂടിയ സ്‌ളൂസ് നിർമ്മിച്ചത്. വേനൽക്കാലത്ത് മുല്ലശ്ശേരി കനാലിലെ ശുദ്ധജലം ഇടിയഞ്ചിറ വഴി കടലിലേക് ഒഴുക്കി കളയാതെ തടഞ്ഞ് കൃഷിക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ 5 സ്പാനുകളിൽ 3 എണ്ണത്തിനെ ഷട്ടറുകൾ നിർമ്മിച്ചിരുന്നുള്ളു. രണ്ടെണ്ണം തുറന്ന് കിടന്നിരുന്നതിനാൽ ജലനിയന്ത്രണം സാധിച്ചിരുന്നില്ല.12 വർഷത്തിന് ശേഷമെങ്കിലും മുഴുവൻ ഷട്ടറുകളും നിർമ്മിച്ചതിൽ കർഷകർ സന്തുഷ്ടരാണ്.