തൃപ്രയാർ: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2020- 21 ലെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത മണികണ്ഠൻ കരടു പദ്ധതി രേഖ അവതരിപ്പിച്ചു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത, വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷിജിത് വടക്കുംചേരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലേഖ ജമാലു, ബ്ലോക്ക് മെമ്പർ പി.എം. ശരത് കുമാർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗീതാകുമാർ സ്വാഗതവും, രാജേഷ് ജോസ് (ജി.ഇ.ഒ) നന്ദിയും പറഞ്ഞു. കൃഷി, മൃഗസംരക്ഷണം, വ്യവസായം തുടങ്ങിയ ഉത്പാദന മേഖലയ്ക്കും ലൈഫ് പദ്ധതിക്കും മുൻഗണന നൽകുന്നു. വാടാനപ്പിള്ളി, വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.