കുന്നപ്പിള്ളി: മേലൂർ പഞ്ചായത്തിലെ കുന്നപ്പിള്ളിയിൽ ഉള്ള ക്രിമറ്റോറിയം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം പ്രവർത്തനരഹിതമാണെന്ന് ആക്ഷേപം. ഒരു മരണം നടന്നാൽ ചാലക്കുടിയിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ് ഉള്ളത്. എത്രയും വേഗം ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കണമെന്ന് ബി.ഡി.ജെ.എസ് മേലൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. പ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അനിൽ തോട്ടവീഥി മുഖ്യ പ്രഭാഷണം നടത്തി. കെ.എ. മനോജ് പ്രമേയം അവതരിപ്പിച്ചു. ലത ബാലൻ, കെ.ബി. ബിജുബാൽ, പ്രീതി പ്രദീപ്, അനിൽ മാത്തേലി, സി.ജി. അനിൽകുമർ, എ.കെ. ഗംഗാധരൻ, ജെയ്‌സൻ കുന്നപ്പിള്ളി, ജയറാം കീഴാറ, ഗോപി കല്ലിട്ടാംകുഴി, ശിവൻ കീഴാറ എന്നിവർ പ്രസംഗിച്ചു.