തൃശൂർ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ജില്ലാതല ആഘോഷങ്ങൾക്ക് തുടക്കം. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷം. ജില്ലാതല ആഘോഷപരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പഞ്ചായത്ത് ചുറ്റുമതിലിൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. 'സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യപരമായ മേഖലയിൽ സ്ത്രീകളുടെ മുന്നേറ്റം ' എന്ന വിഷയത്തിൽ ടീം അടിസ്ഥാനത്തിലാണ് ചിത്രരചനാ മത്സരം. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സുലക്ഷണ സ്വാഗതം പറഞ്ഞു. യോഗത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി.ജി സംസാാരിച്ചു.