തൃശൂർ: 'ശ്യാമമാധവ'ത്തിന് ജ്ഞാനപ്പാന പുരസ്‌കാരം നൽകാനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനം ഹിന്ദു സമൂഹത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് കേരള ക്ഷേത്ര സംരക്ഷണസമിതി. ഗുരുവായൂർ ദേവസ്വം നിയമത്തിന്റെ അന്തസത്തയെ തകർക്കുന്നതും ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ദേവസ്വം സമിതി പ്രമേയത്തിലൂടെ ആരോപിച്ചു.
ജില്ലാ ദേവസ്വം സമിതി യോഗത്തിൽ മേഖലാ പ്രസിഡന്റ് കെ. നന്ദകുമാർ അദ്ധ്യക്ഷനായി. ജില്ലാ ദേവസ്വം സെക്രട്ടറി വി. മോഹനകൃഷ്ണൻ, താലൂക്ക് പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി വി.ആർ. ഗോപിനാഥ്, ജില്ലാ അദ്ധ്യക്ഷൻ എ.ഒ. ജഗന്നിവാസൻ, മാതൃസമിതി ജില്ലാ ഉപാദ്ധ്യക്ഷ ടി.കെ. ജാനകി തുടങ്ങിയവർ സംസാരിച്ചു.