കയ്പമംഗലം: കടപ്പുറത്ത് കടലാമയെ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി. കയ്പമംഗലം ബീച്ച് പുന്നക്കച്ചാലിലാണ് അധികം വലിപ്പം തോന്നിക്കാത്ത കടലാമയെ ചത്ത് കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. അധികൃതരുടെ ശ്രദ്ധയിൽ പെടാതെ ഇന്നലെ മുതൽ കടപ്പുറത്ത് കാണപ്പെട്ട കടലാമയ്ക്ക് ദുർഗന്ധം വമിച്ചിട്ടില്ലെങ്കിലും കാക്കകൾ കൊത്തി വലിക്കുന്ന നിലയിലാണ്.