nivedanam

ഭിശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ചാലക്കുടിയിൽ പത്യേക പഠന കേന്ദ്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്കുള്ള നിവേദനം ബി.ഡി. ദേവസി എം.എൽ.എക്ക്, ജോഷി മാളിയേക്കൽ നൽകുന്നു.

ചാലക്കുടി: ബി.ആർ.സിയിൽ ഭിശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബി.ഡി. ദേവസ്സി എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, ബി.പി.ഒ: മുരളീധരൻ, ജോഷി മാളിയേക്കൽ, ജയൻ കലാഭവൻ തുടങ്ങിയവർ സംസാരിച്ചു.