കിഴുപ്പിളളിക്കരയിൽ പുഴയിൽ വീണു മരിച്ച അക്ഷയിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് ആർ.എം.പി.ഐ സംസ്ഥാന ചെയർമാൻ ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.
അന്തിക്കാട്: കിഴുപ്പിള്ളിക്കരയിൽ കരുവന്നൂർ പുഴയിൽ വീണു മരിച്ച അക്ഷയിന്റെ മരണത്തിന് ഉത്തരവാദികളായ സമീപവാസിയായ സന്തോഷിനും എക്‌സൈസുകാർക്കും മറ്റുള്ളവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക , അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. അന്തിക്കാട് നടയിൽ നിന്നും ആരംഭിച്ച മാർച്ച് സെലിബ്രേഷൻ ഹാളിന് സമീപം പൊലീസ് തടഞ്ഞു.
തുടർന്ന് ആർ.എം.പി.ഐ സംസ്ഥാന ചെയർമാൻ ടി.എൽ. സന്തോഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കൗൺസിൽ ചെയർമാൻ ടി.കെ. വാസു അദ്ധ്യക്ഷനായി. പി.എൽ. പ്രൊവിന്റ്, എ.എം. ഗഫൂർ, എ.കെ. സന്തോഷ്, കെ.ജി. സുരേന്ദ്രൻ, കെ.എച്ച്. മിഷോ, അക്ഷയിന്റെ മാതാപിതാക്കളായ രജിനി, ആനന്ദൻ എന്നിവർ സംസാരിച്ചു.