കൊടുങ്ങല്ലൂർ: മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൺസർവേഷൻ, വിയന്നയും ചേർന്ന് ആസ്ട്രിയൻ എംബസി, ഇന്ത്യൻ എംബസി, വിയന്ന, യുറേഷ്യ ആൻഡ് പസഫിക് യൂണിനെറ്റ് എന്നിവയുടെ സഹായത്തോടെ കൺസർവേഷൻ വർക്ക്‌ഷോപ്പ് ആരംഭിച്ചു. മുസിരിസ് ഇന്റർനാഷണൽ റിസർച്ച് ആൻഡ് കൺവെൻഷൻ സെന്ററിൽ ആരീഭിച്ച കൺസേർവേഷൻ വർക്ക്‌ഷോപ്പ് ആസ്ട്രിയൻ അംബാസിഡർ, ഡോ. ബ്രിഗേറ്റി ഒപ്പിംഗർ ഉദ്ഘാടനം നിർവഹിച്ചു. മൂന്ന് ദിവസം നീളുന്ന വർക്ക് ഷോപ്പിൽ മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് , പ്രൊഫ. കേശവൻ വെളുത്താട്ട്, കേരളത്തിലെ മ്യൂസിയങ്ങളുടെ മുഖ്യ ഉപദേഷ്ടാവും മുൻ പുരാവസ്തു ഡയറക്ടറുമായ പ്രൊഫ. എം. വേലായുധൻ നായർ എന്നിവർ മുസിരിസിലെ കൺസർവേഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കി. ഇതേത്തുടർന്ന് നടന്ന അക്കാഡമിക് സെഷൻ വിയന്നയിൽ നിന്നുള്ള പ്രൊഫ. ഗബ്രീലിയ ക്രിസ്റ്റ്, കാതറിൻ, ഡോ. ജോഹന്ന റംകൽ , ഡോ. തനുശ്രീ ഗുപ്ത എന്നിവർ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ക്‌ളാസുകൾ നൽകി.