ഗുരുവായൂർ: ഗുരുവായൂരിൽ ഉത്സവാഘോഷങ്ങളുടെ ഭാഗമായി മുളയറയൊരുക്കി നാളെ വീണ്ടും മുളയിടും. പള്ളിവേട്ട കഴിഞ്ഞ് ഉറങ്ങുന്ന ഭഗവാന് ചുറ്റും അലങ്കരിക്കാനാണിത്. ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രകൃതി സങ്കൽപ്പം കൂടിയായ ചടങ്ങിന് വളരെ പ്രസക്തിയുണ്ട്. ഉത്സവം ഒമ്പതാം വിളക്കിനാണ് മുളയറയിൽ നിന്നും ഈ മുള എടുക്കുക. നേരത്തെ കലശച്ചടങ്ങുകൾക്ക് തുടക്കമാകുമ്പോഴും ക്ഷേത്രം നാലമ്പലത്തിനകത്തെ മണിക്കിണറിനരികിൽ മുളയറ ഒരുക്കി മുളയിട്ടിരുന്നു. അത് കലശക്കുടങ്ങളിൽ നിറയ്ക്കുന്നതിനായി ഇന്നലെ പുറത്തെടുത്തിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവക്കാല വിശേഷങ്ങളിലോന്നാണ് ഈ മുളയറ ഒരുക്കലും മുളയിടലും.