തൃശൂർ: എഴുന്നള്ളിപ്പിനുള്ള വിലക്ക് നീക്കിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്‌നസ് നൽകി. ഡോക്ടർമാരായ പി.ബി. ഗിരിദാസ്, മനോജ്, പത്മജ എന്നിവരടങ്ങുന്ന സംഘം ഇന്നലെ ആനയുടെ ആരോഗ്യ നില പരിശോധിച്ചു. നിലവിൽ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ജില്ലാ ഭരണകൂടത്തിന് കൈമാറും. കഴിഞ്ഞ ദിവസമാണ് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആഴ്ചയിൽ രണ്ട് ദിവസം കർശന നിബന്ധനകളോടെ എഴുന്നള്ളിക്കാൻ അനുമതി നൽകിയത്.