തൃശൂർ: പുഴയ്ക്കൽ ജംഗ്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് പുഴയ്ക്കൽ പഴയ പാലത്തിന്റെ കേടുപാടുകൾ തീർക്കുന്നതിനും അനുബന്ധ റോഡുകൾ കോൺക്രീറ്റ് ടൈൽ വിരിക്കുന്നതിനുമായി 1.88 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അനിൽ അക്കര എം.എൽ.എ യെ രേഖാമൂലം അറിയിച്ചു.

തൃശൂർ- കുറ്റിപ്പുറം റോഡ് നാലുവരിയാക്കുന്നതിന് സർക്കാർ തുക അനുവദിക്കുകയും റോഡിന്റെ നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയെങ്കിലും പുഴയ്ക്കൽ ജംഗ്ഷനിലും മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള ഭാഗത്തും നാലുവരി പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. 150 വർഷം പഴക്കമുള്ള പുഴയ്ക്കൽ പഴയ പാലം പുതുക്കി പണിയാതിരുന്നതായിരുന്നു ഒരു കാരണം. മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള ഭാഗം നാലു വരിയാക്കുന്നതിന് തടസ്സം ഭൂമി ഏറ്റെുടുക്കലാണ്.