തൃശൂർ: സി.വി ശ്രീരാമന്റെ ഓർമ്മയ്ക്കായി അയനം സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ അയനം - സി.വി ശ്രീരാമൻ കഥാപുരസ്‌കാരത്തിന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥാസമാഹാരം 'ഒരു പാട്ടിന്റെ ദൂരം' അർഹമായി. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം 23ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളായ വൈശാഖൻ, ഡോ. എൻ.ആർ. ഗ്രാമപ്രകാശ്, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, പി.വി ഉണ്ണിക്കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു...