തൃശൂർ: അസോസിയേഷൻ ഓഫ് കേരള ഗവ. കോളജ് ടീച്ചേഴ്‌സ് സംസ്ഥാന സമ്മേളനം ഇന്ന് മുതൽ എട്ടുവരെ ടൗൺഹാളിൽ നടക്കും. രാവിലെ പത്തിന് ജെ.എൻ.യു മുൻ പ്രൊഫസറും ചിന്തകനുമായ പ്രൊഫ. പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ സമ്മേളനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഞ്ചിന് പ്രകടനത്തിനു ശേഷം തേക്കിൻകാട് മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ പ്രതിനിധി സമ്മേളനവും ഉച്ചയ്ക്ക് യാത്രയയപ്പ് സമ്മേളനവും. എട്ടിന് രാവിലെ വനിതാ സമ്മേളനം സിനിമ സംവിധായിക വിധു വിൻസെന്റ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന പ്രസിഡന്റ് ഡോ. കെ.കെ. ദാമോദരൻ, ജനറൽ സെക്രട്ടറി ഡോ. എൻ. മനോജ്, ഡോ. എം.എ. ജോജോമോൻ, ഡോ. പി.രാജേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. .