കുറ്റിച്ചിറ: ചായ്പൻകുഴി എസ്.എൻ.ഡി.പി ശാഖയുടെ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അത്ത മഹോത്സവം മാർച്ച് 9, 10, 11 തിയ്യതീകളിൽ നടത്തുന്നു. ഒന്നാം ദിവസം മാർച്ച് ഒമ്പതിന് രാവിലെ 5.30ന് ഗണപതിഹവനം, ഉഷപൂജ, വൈകീട്ട് ഏഴിന് കൊടികയറ്റം, 7.30ന് കലാസന്ധ്യ എന്നിവ നടക്കും.
രണ്ടാം ദിവസം മാർച്ച് പത്തിന് വൈകീട്ട് 6.30ന് ദീപാരാധന, രാത്രി 7.30ന് മഴ നനയാത്ത മക്കൾ (നാടകം ) എന്നിവ നടക്കും. മൂന്നാം ദിവസം മാർച്ച് 11ന് രാവിലെ 5.30ന് ഗണപതിഹവനം, വൈകീട്ട് 6.30ന് ദീപാരാധന, അത്താഴപൂജ, രാത്രി ഒമ്പതിന് വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന കാവടിയാട്ടം, തിറയാട്ടം, ഫ്യൂഷൻ ശിങ്കാരിമേളം, ആട്ടക്കാവടി തുടങ്ങിയവ ക്ഷേത്രത്തിൽ എത്തിചേരും.