കല്ലൂർ: വി.എൽ.പി സ്കൂളിന്റെ 94-ാം വാർഷികവും അദ്ധ്യാപക രക്ഷകർതൃ ദിനവും ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദേവദാസ് അദ്ധ്യക്ഷനായി. പ്രധാന അദ്ധ്യാപിക പി. രാജിക, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീബനൻ ചുണ്ടേലപറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ എ. നാരായണൻകുട്ടി, സന്ദീപ് കണിയത്ത്, വാസു മേപ്പുറത്ത്, സഹകരണ ബാങ്ക് പ്രസിഡന്റ് രാജൻ കുളങ്ങരപറമ്പിൽ, കെ. ചന്ദ്രൻ മാസ്റ്റർ, ടി.എസ്. ദേവനന്ദന, ബിന്ദു മണികണ്ഠൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.