നെടുംബാൾ: ജൂബിലി നഗറിലെ നെൽക്കൃഷി ചെയ്യുന്ന പാടശേഖരത്തിൽ അനധികൃത കളിമണ്ണ് ഖനനം. സ്വകാര്യ വ്യക്തി തന്റെ കൃഷിയിടം താഴ്ത്തി വയലിനോട് ചേർന്ന തന്റെ പുരയിടത്തിൽ മണ്ണ് കൂട്ടിയിട്ടിരിക്കുകയാണ്. ഫലഭൂയിഷ്ടമായ കൃഷിയിടം താഴ്ത്തി വെള്ളക്കുഴിയാക്കിയതോടെ സമീപത്തെ കർഷകരും ഭീതിയിലാണ്. കർഷക സംഘം പറപ്പൂക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറപ്പൂക്കര വില്ലേജ് ഓഫീസർക്കും പറപ്പൂക്കര പഞ്ചായത്ത് കൃഷി ഓഫീസർക്കും പരാതി നൽകി.
തുടർന്ന് സ്ഥലത്തെത്തിയ അധികൃതർ കൃഷിയിടം പൂർവ്വസ്ഥിതിയിലാക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായിട്ടില്ല. ക്യഷിയിടം പൂർവ്വസ്ഥിതിയിലാക്കണമെന്നും ക്യഷിയിടം സംരക്ഷിക്കണമെന്നും കർഷകസംഘം പറപ്പൂക്കര മേഖലാ കമ്മിറ്റിയോഗം അധിക്യതരോട് ആവശ്യപ്പെട്ടു. നെടുമ്പാൾ കോഴിപ്പാടൻ വിൽസനെതിരെയാണ് കേരള കർഷക സംഘം പറപ്പൂക്കര മേഖലാ കമ്മിറ്റി പറപ്പൂക്കര വില്ലേജ് ഓഫീസർക്കും പറപ്പൂക്കര പഞ്ചായത്ത് കൃഷി ഓഫീസർക്കും പരാതി നൽകിയത്.