തൃശൂർ : പൂത്തോൾ ദിവാൻജി മൂല റെയിൽവേ മേൽപ്പാലം പണികൾ സതേൺ റെയിൽവേ പൂർത്തീകരിച്ച് തന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡുകളുടെ നിർമ്മാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് നയമാണ് എൽ.ഡി.എഫ്. ഭരണ സമിതി നടത്തുന്നതെന്ന് മുൻ മേയറും, പ്രതിപക്ഷ നേതാവുമായ രാജൻ ജെ. പല്ലൻ പറഞ്ഞു. പ്രവൃത്തി പൂർത്തീകരിക്കാനുള്ള കരാർ കമ്പനിയുടെ കാലാവധി ജനുവരിയിൽ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമ്മാണം ഒച്ചിന്റെ വേഗതയിൽ നടക്കുന്നതെന്ന് രാജൻ പല്ലൻ കുറ്റപ്പെടുത്തി. കോൺഗ്രസ് കൗൺസിലർമാരായ ഉപനേതാവ് സി.ബി ഗീത, അഡ്വ. സുബി ബാബു, ഫ്രാൻസിസ് ചാലിശ്ശേരി, ടി.ആർ സന്തോഷ്, വത്സല ബാബുരാജ്, ജയ മുത്തിപ്പീടിക, ജേക്കബ് പുലിക്കോട്ടിൽ, പ്രിൻസി രാജു, ഗീത .ബി, ബിന്ദുക്കുട്ടൻ എന്നിവർ ചേർന്ന് സ്ഥലം സന്ദർശിച്ചു...