sri-kallungal-kshethram
ബ്ലാങ്ങാട് ശ്രീകല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോട് നടന്ന കൂട്ടി എഴുന്നള്ളിപ്പ്

ചാവക്കാട്: ബ്ലാങ്ങാട് ശ്രീകല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം കാണാൻ ജനപ്രവാഹം. ക്ഷേത്രം തന്ത്രി അഴിക്കോട് കെ.ജി. ശ്രീനിവാസൻ, ക്ഷേത്രം മേൽ ശാന്തി ടി.ബി. കണ്ണൻ ശാന്തി, ലാലൻ ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ മുതൽ മഹാ ഗണപതി ഹോമവും പറ നിറയ്ക്കലും വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രത്തിന്റെ തെക്ക്, വടക്ക് ബാല സമുദായങ്ങളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ ക്ഷേത്രത്തിലെത്തി വൈകിട്ട് കൂട്ടി എഴുന്നള്ളിപ്പ് നടന്നു. തലയെടുപ്പുള്ള ഗജവീരൻമാർ, തെയ്യം, തിറ, വർണ്ണ കാവടികൾ, നാടൻ കലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ അകമ്പടിയായി. പുലർച്ചെ തായമ്പകയും ഉണ്ടായി. ക്ഷേത്രം ഭാരവാഹികളായ സി.വി. ശശിധരൻ, മണത്തല കുമാരൻ, വെളുത്ത ഷണ്മുഖൻ, കുന്ത്ര വേലായുധൻ, പയ്യാമ്പുള്ളി സുധാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.