തൃപ്രയാർ: നാടകവണ്ടിയിൽ നാടകത്തിന്റെ പേര് എഴുതിയ ബോർഡിന് 24,000 രൂപ പിഴയിട്ട വനിത വെഹിക്കിൾ ഇൻസ്‌പെക്ടറുടെ നടപടിയിൽ കേരള കലാസാംസ്‌കാരിക വേദി പ്രതിഷേധിച്ചു . ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന കലാകാരൻമാരെ വഴിയിൽ തടഞ്ഞു നിറുത്തി അന്നംമുടക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ചെയർമാൻ ലിഷോയ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി അഷ്‌റഫ് അമ്പയിൽ, വത്സൻ പൊക്കാഞ്ചേരി, ആന്റോ തൊറയൻ, ശിവൻകരാഞ്ചിറ, മനോജ് പുളിക്കൽ, അംബരീഷ് തളിക്കുളം, ഗീത, ഹവ്വ, ചന്ദ്രധാര എന്നിവർ പ്രസംഗിച്ചു.