കൊടുങ്ങല്ലൂർ: വെറുപ്പും ഭയവും ഉത്പാദിപ്പിച്ച് ഉന്മൂലന രാഷ്ട്രീയം നടപ്പാക്കുകയാണ് ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടമെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ് പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി കൊടുങ്ങല്ലൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷഹീൻ ബാഗിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രക്ഷോഭ സംഗമത്തിൻ്റെ മൂന്നാം ദിനത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി വിരുദ്ധ സമരം ഒരു മതത്തിനോ വിഭാഗത്തിനോ എതിരായ സമരമാണെന്ന പ്രചാരണം ഫാസിസ്റ്റുകളുടെ തന്ത്രമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. ഡോ. സെയ്തലവി അദ്ധ്യക്ഷത വഹിച്ചു. ഇ.എ മുഹമ്മദ് റഷീദ്, അസൂറ അലി, കെ.എം സാബു, ഡോ. അജിംസ് പി. മുഹമ്മദ്, കെ.കെ കുഞ്ഞുമൊയ്തീൻ, സൗദ സലാം, ടി.എ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. ഇ.ഐ സിറാജ് സ്വാഗതവും ഇ.എസ് അബ്ദുസലാം നന്ദിയും പറഞ്ഞു..