കയ്പമംഗലം: കയ്പമംഗലം ഗ്പഞ്ചായത്ത് പതിനാറാം വാർഡിൽ അറപ്പത്തോടിന് കയർ ഭൂവസ്ത്രം വിരിക്കൽ ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് 200 മീറ്റർ നീളത്തിലാണ് ഭൂവസ്ത്രം വിരിക്കുന്നത്. ഭൂവസ്ത്രം വിരിച്ച് അതിൽ പുല്ല് വെച്ച് പിടിപ്പിച്ച് തോടിന്റെ ഇരുവശങ്ങളും സംരക്ഷിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കദീജ പുതിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വി.ഇ.ഒ ഇ.ബി ഗോകുൽ, ശോഭന രവി, സജിലി റോഷൻ, ശരണ്യ സുധീർ എന്നിവരും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്തു...