കാട്ടൂർ: കാട്ടൂർ എസ്.എൻ.ഡി.പി യോഗം ശ്രീ അമേയ കുമാരേശ്വര ക്ഷേത്രത്തിലെ പൂയ മഹോത്സവത്തോടനുബന്ധിച്ച് കാവടി മഹോത്സവത്തിൽ ഇന്ന് പുലർച്ചെ ഗണപതിഹോമം , 5.15 ന് ശ്രീഭൂതബലി, അഭിഷേകം, 12 ന് അഭിഷേക കാവടി വരവ് എന്നിവ നടക്കും. 2.10ന് കൂട്ടക്കാവടിയാട്ടം, ഉച്ചയ്ക്ക് 11നും, രാത്രി ഏഴിനും അന്നദാനം, വൈകീട്ട് ഏഴിന് നന്ദന കെ. ബാബുവിന്റെ ഭരതനാട്യം, 7.30ന് പൊഞ്ഞനം ശാഖാ അംഗങ്ങളായ അതിര ബസുദേവ്, അപർണ്ണ സുധീർ, കല്യാണി വിജയൻ, അനു ഷാജി, ദിയ സുധീഷ്, കൃഷ്ണ എസ്. ദാസ് എന്നിവർ നൃത്തച്ചുവട് വയ്ക്കുന്ന ഗുരുദേവ കൃതി കുണ്ഡലിനിപ്പാട്ടിന്റെ ഏകാത്മകം മോഹിനിയാട്ടം, രാത്രി 8.30ന് ശരൺ ശാന്തി നയിക്കുന്ന ഭജനമണ്ഡലി ഭജൻസ്, രാത്രി 12ന് ഭസ്മക്കാവടി വരവ് എന്നിവ നടക്കും.


നാളെ ആന എഴുന്നള്ളിപ്പ്, വൈകീട്ട് നാല് മുതൽ പൂരം വരവ്, 4.30ന് ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടി എഴുന്നള്ളിപ്പ്, കേളത്ത് സുന്ദരൻ മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാരുടെ പാണ്ടിമേളം, ഏഴിന് വർണ്ണമഴ, രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ഒമ്പതിന് ക്ഷേത്രാങ്കണത്തിൽ കൂട്ടിയെഴുന്നള്ളിപ്പ്, പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ 101 കലാകാരന്മാരുടെ പാഞ്ചാരിമേളം. മാർച്ച് ഒമ്പതിന് രാവിലെ ഒമ്പതിന് ക്ഷേത്രം ആറാട്ട് കുളത്തിൽ ആറാട്ട് എന്നിവ നടക്കും. പൂയ്യ മഹോത്സവത്തിന് കിഴക്കുംമുറി, സെന്റർ, തേക്കും മൂല, വടക്കുംമുറി, ലേബർ സെന്റർ, നെടുംമ്പുര, മുനയം, പൊഞ്ഞനം, പവ്വർ ഹൗസ്, വെള്ളാനി എന്നീ ശാഖകൾ പങ്കെടുക്കും.